ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതി ഉപരോധിക്കും.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവര്‍ണറുടെ ഓഫീസ് ദുരുപയോഗം ചെയ്തെന്ന ആരോപണം ആവര്‍ത്തിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യം നിരസിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിദ്ധരാമയ്യ അപ്പീല്‍ നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, താന്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുകയും സാമൂഹിക നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുന്നതിനാലാണ് ബിജെപിയും ജെഡിഎസും തന്നെ ലക്ഷ്യമിടുന്നതെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
Tags: