ബിജെപി നേതാവ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിരീക്ഷണത്തിൽ

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ ബുധനാഴ്ച രാത്രി ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഒരു രാത്രി ചികിത്സയിൽ കഴിഞ്ഞ ശേഷം ഡിസ്ചാർജ് ചെയ്തത് ദിവസങ്ങൾക്കുള്ളിലാണ് 96 കാരനായ മുൻ ഉപപ്രധാനമന്ത്രിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

“എൽ.കെ. അദ്വാനിയുടെ നില സ്റ്റേബിൾ ആണ്. അദ്ദേഹം ഇപ്പോഴും നിരീക്ഷണത്തിലാണ്. ന്യൂറോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്,” രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അദ്വാനിയുടെ അസുഖത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

More Stories from this section

family-dental
witywide