തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു ; ശശി തരൂരിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെയെന്ന് ആരോപണം

തിരുവനന്തപുരം: ശശി തരൂരിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ ഉണ്ടായ പ്രകോപനത്തില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റെന്ന് ആരോപണം. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ. മധുവിനാണ് വെട്ടേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വിജയത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തിയ യു ഡി എഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ ആരോപിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തില്‍ പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പ്രകോപനം സൃഷ്ടിച്ചെന്നും, അത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമെന്നുമാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസില്‍ വിവരം അറിയിച്ചെന്നും എന്നാല്‍ പൊലീസ് തക്കസമയത്ത് ഇടപെട്ടില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.

More Stories from this section

family-dental
witywide