ഭാരത് ജോഡോ യാത്രക്കിടെ പ്രതിഷേധവുമായി ബിജെപിക്കാർ; ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് രാഹുൽ ഗാന്ധി

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടയിൽ പ്രതിഷേധിക്കാനെത്തിയ ബിജെപി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉടൻ തന്നെ പ്രശ്നത്തിൽ ഇടപ്പെട്ട രാഹുലിന്റെ സുരക്ഷാജീവനക്കാർ അദ്ദേഹത്തെ തിരികെ നിർബന്ധപൂർവം ബസിലേക്ക് കയറ്റിവിട്ടു. അസമിൽ ഭാരത് ജോഡോ യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബിജെപി പ്രവർത്തകർ അഴിച്ചുവിടുന്നത്.

യാത്രയെ അനു​ഗമിച്ചെത്തിയവർക്കിടയിലേക്കാണ് കാവിക്കൊടിയുമേന്തി ആളുകളെത്തിയത്. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ഇവർ ബസ്സിനടുത്തേക്കെത്തിയത്. ഇതോടെ, ബസില്‍നിന്ന്‌ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ബസ്സിലേക്ക് തിരികെ കയറ്റി.

’20-25 ബി.ജെ.പി പ്രവർത്തകർ വടിയുമേന്തി ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽനിന്ന്‌ ഇറങ്ങിയതോടെ അവർ ഓടിപ്പോയി. കോൺഗ്രസിന് ബിജെപിയേയും ആർഎസ്എസ്സിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് ‌കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങൾ ഭയക്കുന്നുമില്ല’, സംഘർഷത്തിന് ശേഷം നടന്ന റാലിയിൽ രാഹുൽ പറഞ്ഞു.

More Stories from this section

family-dental
witywide