പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി : കോഴിക്കോട്ട്‌ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രിക്ക് നേരെ യുഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോടുവെച്ചാണ് കെഎസ്യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ആണ് കരിങ്കൊടി പ്രതിഷേധം നടന്നത്. എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിന് എത്തിയതാണ് മുഖ്യമന്ത്രി.

അതേസമയം, കരിങ്കൊടി കാണിച്ച എട്ട് കെ.എസ്.യു. പ്രവര്‍ത്തകരെയും നാല് എം.എസ്.എഫ്. പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിട്ടുണ്ട്. പ്രതിഷേധ സാധ്യതയെപ്പറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരുന്നു.

More Stories from this section

family-dental
witywide