‘രാഹുലിന്‍റെ കൈയ്യിലെ ഭരണഘടന ശൂന്യം, തട്ടിപ്പ്’, അധികാരത്തിനും അന്വേഷണം നേരിടാതിരിക്കാനുമായി കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്; കടന്നാക്രമിച്ച് അമിത് ഷാ

ദില്ലി: രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. രാഹുൽ ഗാന്ധിയുടെ കൈയ്യിലെ ഭരണഘടന ശൂന്യമാണെന്ന് പറഞ്ഞ അമിത് ഷാ, കോൺഗ്രസ് അധികാരത്തിനായും, അന്വേഷണം നേരിടാതിരിക്കാനുമായി ഭരണഘടന ഭേ​ദ​ഗതി ചെയ്തിട്ടുണ്ടെന്നും വിമർശിച്ചു. കോൺഗ്രസ് മൊത്തത്തിൽ 77 തവണ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. അതിൽ തന്നെ പലതവണ അധികാരം നിലനിർത്താനായാണ് ഭേദഗതി കൊണ്ടുവന്നതെന്നും ഷാ കുറ്റപ്പെടുത്തി. അതേസമയം ബി ജെ പിയാകട്ടെ രാജ്യത്തെ ശക്തമാക്കാനാണ് 16 തവണയായി ഭേ​ദ​ഗതി കൊണ്ടുവന്നിട്ടുള്ളതെന്നും ഷാ അഭിപ്രായപ്പെട്ടു. രാഹുൽ ​ഗാന്ധി ‘ചീപ് പബ്ലിസിറ്റി’ക്ക് വേണ്ടിയാണ് ഭരണഘടനയെ ഉപയോഗിക്കുന്നത്. ഭരണഘടന കൈയ്യിൽ വെച്ച് കോൺഗ്രസ് കള്ളം പറയുകയാണ്. ഭരണഘടന ഉയർത്തിയുള്ള രാഹുലിന്‍റെ പ്രസംഗങ്ങൾ വലിയ തട്ടിപ്പാണെന്നും ഷാ വിമർശിച്ചു.

അമിത് ഷായുടെ വാക്കുകൾസ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ രൂപപ്പെട്ടപ്പോൾ പലരും രാജ്യം തകരുമെന്ന് കളിയാക്കി. എന്നാൽ സർദാർ വല്ലഭായ് പട്ടേലിനെ പോലുള്ളവരുടെ പ്രവർത്തനഫലമായാണ് രാജ്യം ശക്തമായി ഇപ്പോഴും നിലനിൽക്കുന്നത്. ഇന്ത്യ ലോകത്തെ അ‍ഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. ബ്രിട്ടനും ഇപ്പോൾ ഇന്ത്യക്ക് പിറകിലാണ്. ലോകത്തെ ഏറ്റവും മികച്ചതും സമ​ഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. കോൺ​ഗ്രസ് ഭരണഘടനയുടെ അന്തസ്സ് ഹനിക്കും വിധം കൂട്ടിച്ചേർക്കലുകൾ നടത്തി. ആദ്യ ഭേദഗതി തന്നെ ഇതിനായാണ്. കോൺഗ്രസ് 77 തവണ ഭരണഘടന ഭേദഗതി ചെയ്തു. ബിജെപി ഭരണഘടന ഭേദഗതി ചെയ്ത് വനിതാ സംവരണം കൊണ്ടുവരുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. സുപ്രീം കോടതി നിർദേശിച്ചതാണത്. സുപ്രീം കോടതിക്ക് വോട്ട് ബാങ്കുണ്ടോ? മുത്തലാഖ് റദ്ദാക്കിയതും വിദ്യാഭ്യാസ രം​ഗത്ത് സമ​ഗ്രമായ മാറ്റങ്ങൾ വരുത്തിയതും ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിലെ രാജ്ഞിയുടെ വാച്ചിലെ സമയത്തിനനുസരിച്ച് വൈകീട്ടത്തെ ബജറ്റ് അവതരണം മാറ്റാൻ പോലും കോൺ​ഗ്രസിന് പറ്റിയില്ല. രാഹുൽ ​ഗാന്ധി ‘ചീപ് പബ്ലിസിറ്റി’ക്ക് വേണ്ടിയാണ് ഭരണഘടനയെ ഉപയോഗിക്കുന്നത്. ഭരണഘടന കൈയ്യിൽ വെച്ച് കോൺഗ്രസ് കള്ളം പറയുകയാണ്. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായവരുടെ പാർട്ടികൾ ഇപ്പോൾ കോൺ​ഗ്രസിനൊപ്പമുണ്ട്. ഇപ്പോൾ ആരോടൊപ്പമാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ചോദിച്ച് അദ്ദേഹം ഇടതുപക്ഷത്തെ പരിഹസിച്ചു. അടിയന്തരാവസ്ഥ കാലത്ത് പാട്ടുകൾ പോലും കോൺഗ്രസ് നിരോധിച്ചു. ഇവരാണ് ജനാധിപത്യത്തെ പറ്റി പറയുന്നത്. ഇന്ദിരാ ഗാന്ധിക്കെതിരെ എഴുതിയ ദുഷ്യന്ത് കുമാറിന്റെ കവിത സഭയിൽ വായിച്ച് കൊണ്ടാണ് അമിത് ഷാ വിമർശനം ഉന്നയിച്ചത്.

More Stories from this section

family-dental
witywide