ഡാളസ് : കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്തിലൂടെ ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്ന ആത്മീയതയുടെ പ്രഭ അനുഭവിക്കാന്‍ കഴിഞ്ഞതായി മികച്ച സിനിമാ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ബ്ലസി ഐപ്പ് തോമസ്. ബുധനാഴ്ച ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച സീനിയര്‍ സിറ്റിസണ്‍ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീനിയര്‍ സിറ്റിസനോടൊപ്പം ആയിരിക്കുന്നു എന്ന് പറയുന്നത് സന്തോഷമുള്ള ഒരു കാര്യം തന്നെയാണെന്നും, വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെ ഒരു കൂട്ടായ്മയില്‍ ഇത്രയധികം പേരെ കാണാന്‍ കഴിഞ്ഞെതെന്നും ബ്ലസി പറഞ്ഞു. ഡോക്യുമെന്ററി ഫിലിം 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം 48 മണിക്കൂറും 10 മിനിറ്റും ദൈര്‍ഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ വ്യക്തിയാണ് ബ്ലസി.
വികാരി റവ ഷൈജു സി. ജോയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് വികാരി റവ രജീവ് സുകു ജേക്കബ്, നോര്‍ത്ത് അമേരിക്ക ഭദ്രാസന കൗസില്‍ അംഗം ഷാജി എസ് രാമപുരം എന്നിവര്‍ അതിഥികളായി പങ്കെടുത്തിരുന്നു.
(വാര്‍ത്ത: പി.പി ചെറിയാന്‍)