ടെല്‍ അവീവ്: നാല് മാസമായി തുടരുന്ന ഗാസ യുദ്ധത്തില്‍ സന്ധിയുണ്ടാക്കാന്‍ ശ്രമിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ചൊവ്വാഴ്ച ഇസ്രായേലിലെത്തി.
മിഡില്‍ ഈസ്റ്റിലെ തന്റെ അഞ്ചാമത്തെ സന്ധി സംഭാഷണ പര്യടനത്തില്‍ ചൊവ്വാഴ്ച സൗദി അറേബ്യയില്‍ നിന്ന് ഈജിപ്തിലേക്കും തുടര്‍ന്ന് ഖത്തറിലേക്കും പറന്ന ബ്ലിങ്കെന്‍, ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇസ്രായേലില്‍ വന്നിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ഇതിനിടെ അമേരിക്ക മുന്‍കൈ എടുത്ത് ഹമാസിന് നല്‍കിയ വെടിനിര്‍ത്തല്‍ കരാര്‍ പദ്ധതിയില്‍ ഹമാസി പ്രതികരിച്ചതായും ശുഭ വാര്‍ത്തകള്‍ വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഹമാസ് മുന്നോട്ട് വയ്ക്കുന്ന ചില ആവശ്യങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അംഗീകരിക്കാന്‍ ഇടയില്ലെന്നും അത് കരാറിനെ ബാധിക്കാന്‍ ഇടയാകുമോ എന്ന ആശങ്കയും അമേരിക്കയ്ക്കുണ്ട്.