ക്വാട്ടേഴ്‌സനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബർ 15-ന് കണ്ണൂർ ടൗൺ പോലീസ് തയാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രക്തക്കറ ഉള്ളതായി പരാമർശങ്ങളില്ല. എഫ്‌ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. നവീൻബാബുവിന്റേത് കൊലപാതകം ആണെന്ന കുടുംബത്തിന്റെ സംശയം പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേ സമയം, നവീൻ ബാബുവിന്റെത് കൊലപാതകമല്ല, ആത്മഹത്യ തന്നെയെന്ന് സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് പൊലീസ്, ഹൈക്കോടതിയെ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ മുമ്പിൽവച്ച് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. കേസിൽ പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.