
ഭുവനേശ്വര്‍: ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയില്‍ മഹാനദി നദിയില്‍ 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി വൈകി ഒരു സ്ത്രീയുടെ മൃതദേഹവും ശനിയാഴ്ച രാവിലെ ആറുപേരുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബര്‍ഗഡ് ജില്ലയിലെ ബന്ധിപാലി മേഖലയില്‍ നിന്നുള്ള യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് യാത്രാമധ്യേ, ഝാര്‍സുഗുഡയിലെ ശാരദാ ഘട്ടിന് സമീപം മറിയുകയായിരുന്നു.
Boat accident in Odisha’s Mahanadi