
ശ്രീനഗര്‍: ചൊവ്വാഴ്ച ശ്രീനഗറിലെ ഝലം നദിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
ഏഴ് പേരെ ആശുപത്രിയില്‍ എത്തിച്ചതായും അതില്‍ നാല് പേര്‍ മരിച്ചതായും മൂന്ന് പേര്‍ ചികിത്സയിലാണെന്നും ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.