ദൃശ്യം മോഡൽ കൊല അമേരിക്കയിലും; കാണാതായ 2 സ്ത്രീകളുടെ മൃതദേഹം ഫ്രീസറിലാക്കി കുഴിച്ചിട്ടു

മാർച്ച് 30 ന് കാൻസാസിൽ നിന്ന് ഒഹ്ലഹോമയിലേക്ക് പോകും വഴി കാണാതായ രണ്ട് സ്ത്രീകളുടെ മൃതദേഹം ഫ്രീസറിലാക്കി  കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വെറോണിക്ക ബട്‌ലർ (27), ജിലിയൻ കെല്ലി (39) എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ 5 പേർ പിടിയിലായി. പശുക്കളെ മേയ്ക്കാനായി പ്രതികളിൽ ഒരാൾ പാട്ടത്തിനെടുത്ത മേച്ചിൽപ്പുറത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്. സെൽഫോൺ ലൊക്കേഷൻ  നോക്കിയാണ് പൊലീസ് സ്ഥലം കണ്ടുപിടിച്ചതും പ്രതികളെ പിടികൂടിയതും. പ്രതികളിൽ ഒരാളായ ടിഫാനി ആഡംസ് എന്ന 54കാരിയും വെറോണിക്കയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. വെറോനിക്കയുടെ കുട്ടികളുടെ മുത്തശ്ശിയാണ് ആഡംസ്. കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലായിരുന്നു. കൊല്ലപ്പെട്ട അന്ന് വെറോനിക്കയും ജിലിയനും കുട്ടികളെ കാണാനായി പോയതായിരുന്നു. 

കൻസാസിലെ ഹ്യൂഗോട്ടണിൽ നിന്ന് ഒക്‌ലഹോമയിലെ ഫോർ കോർണേഴ്‌സിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് ഇവരെ കാണാതായത്. അവരുടെ വാഹനം ടെക്സസ് കൗണ്ടിയിലെ ഒരു ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി, അവിടെ വാഹനത്തിലും സമീപവും രക്തം തളംകെട്ടി കിടന്നിരുന്നു. പിടിവലി നടന്ന പാടുകളുമുണ്ടായിരുന്നു. മുഖ്യ പ്രതിയായ ടിഫാനി ആഡംസ് ഉൾപ്പെട്ട ഒരു പ്രത്യേക മത സമൂഹത്തിലെ അംഗങ്ങളാണ് ഈ കുറ്റകൃത്യം ചെയ്യാൻ ഇവർക്ക് ഒപ്പം നിന്നത്.
ആഡംസ് മൂന്ന് ബർണർ ഫോണുകൾ വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി., അവയെല്ലാം കൊല്ലപ്പെട്ട സ്ത്രീകളുടെ കാർ കണ്ടെത്തിയ സ്ഥലത്തിനടുത്തുനിന്ന് കണ്ടെത്തിയിരുന്നു.  
 സെൽ ഫോൺ ഡേറ്റ അനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് എത്തിച്ചേർന്നത് കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് 8 മൈൽ അകലെയുള്ള ഒരു മേച്ചിൽ സഥ്ലത്താണ്. അവിടെ പുതുതായി എടുത്ത മണ്ണ് കണ്ടെത്തി. അവിടെ പരിശോധിച്ചപ്പോൾ നിറയെ മാലിന്യങ്ങൾക്കു താഴെ ഫ്രീസറിൽ മൃതദേഹങ്ങൾ കണ്ടെത്തി. സമീപത്തുനിന്ന് തോക്കും കണ്ടെത്തി

 Bodies of missing women found in buried freezer 

More Stories from this section

family-dental
witywide