
ലണ്ടൻ: സ്‌കോട്ട്‌ലൻഡിലെ ആൽമോണ്ട് നദിയിൽ കാണാതായ 22 വയസ്സുള്ള കേരള വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സാന്ദ്ര സാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എഡിൻബർഗിലെ ഹെരിയറ്റ്-വാട്ട് സർവകലാശാലയിൽ പഠനം തുടരുന്നതിനായി കഴിഞ്ഞ വർഷം യുകെയിലേക്ക് മാറിയത്. ഔപചാരിക തിരിച്ചറിയൽ ഇതുവരെ പൂർത്തിയായിട്ടില്ല, എന്നിരുന്നാലും, സാന്ദ്രാ സാജുവിൻ്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഡിസംബർ 27 ന് രാവിലെ 11.55 ഓടെ ന്യൂബ്രിഡ്ജിന് സമീപം വെള്ളത്തിൽ ഒരു മൃതദേഹം ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായി ദി സ്കോട്ട്സ്മാൻ റിപ്പോർട്ട് ചെയ്തു. ഡിസംബർ 6 നാണ് സാന്ദ്രയെ കാണാതായത്. രാത്രി 9:10 നും 9:45 നും ഇടയിലാണ് (പ്രാദേശിക സമയം) അവൾ ജോലി ചെയ്തിരുന്ന ലിവിംഗ്സ്റ്റണിലെ ഒരു അസ്ഡ സ്റ്റോറിൽ അവളെ അവസാനമായി കണ്ടത്. കറുത്ത മുഖംമൂടിയും കറുത്ത ശീതകാല കോട്ടും ധരിച്ചിരിക്കുന്ന സാന്ദ്രയുടെ അവസാനത്തെ ദൃശ്യത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.