കൊളറാഡോയിലെ വീട്ടിലെ ഉപേക്ഷിച്ച ഫ്രീസറിൽ നിന്ന് കണ്ടെടുത്ത മൃതദേഹം 16 വയസ്സുള്ള പെൺകുട്ടിയുടേത്

കൊളറാഡോയിലെ ഒരു വീട്ടിൽ ഉപേക്ഷിച്ച ഫ്രീസറിൽ നിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ 2005-ൽ കാണാതായ 16 വയസ്സുള്ള പെൺകുട്ടിയുടേതാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ ഈ വീട് പുതിയ ആളുകൾ വാങ്ങുകയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഫ്രീസർ പരിശോധിച്ചപ്പോൾ അതിൽ ഒരു മനുഷ്യൻ്റെ തലയും രണ്ടു കൈകളും ഇരിക്കുന്നത് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം മുൻ വീട്ടുടമയായിരുന്ന സ്ത്രീയുടെ മകൾ അമാൻഡ ലിറിയൽ ഓവർസ്ട്രീറ്റിൻ്റെ മകളാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഓവർസ്ട്രീറ്റിൻ്റെ മരണം ഒരു കൊലപാതകമായാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ഡിഎൻഎ പരിശോധനയിലൂടെയാണ് ഓവർസ്ട്രീറ്റിൻ്റെ ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞത്. 2005 ഏപ്രിൽ മുതൽ അവളെ കാണാനില്ലായിരുന്നു,എന്നാൽ കുട്ടി മിസിങ് ആണ് എന്ന പരാതി എവിടെയും കിട്ടിയിട്ടുമില്ല.

മരണത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കാണാതായ പെൺകുട്ടി ഗ്രാൻഡ് ജംഗ്ഷനിലും ടെക്‌സാസിലെ ഹാരിസ് കൗണ്ടിയിലും താമസിച്ചിരുന്നതായി പൊലീസ് ഓഫീസ് അറിയിച്ചു.

വീടിൻ്റെ പുതിയ ഉടമയ്ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് അറിയിച്ചു. ബ്രാഡ്‌ലി ഡേവിഡ് ഐമർ എന്ന വ്യക്തിയായിരുന്നു മുമ്പ് അവിടെ താമസിച്ചിരുന്നത്. ഇയാൾ 2021-ൽ കോവിഡ്-19 ബാധിച്ച് മരിച്ചു. ഇയാളുടെ പങ്കാളിയുടെ പേര് ലിയാൻ ഓവർസ്ട്രീറ്റ് എന്നാണ് , അവരുടെ മകളാണ് കൊല്ലപ്പെട്ട അമാൻഡ.

Body parts in freezer left at Colorado home is of a 16 year old girl

More Stories from this section

family-dental
witywide