ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജ സുനിത വില്യംസ് ഉൾപ്പെടുന്ന ബോയിങ് സ്റ്റാർലൈനറിൻ്റെ ബഹിരാകാശ യാത്ര വീണ്ടും മാറ്റിവെച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാന്‍ മൂന്നു മിനിറ്റും 51 സെക്കന്‍ഡും മാത്രം ശേഷിക്കെ, സാങ്കേതിക തകരാറിലെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ കേപ് കാനവെറിൽ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. പല സങ്കേതിക പ്രശ്നങ്ങൾ മൂലം നിരവധി തവണയാണ് ഈ യാത്ര മാറ്റിവയ്ക്കുന്നത്.
മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. പുതിയ യാത്രാ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുനിത വില്യംസും നാസയുടെ ബുഷ് വില്‍മോറുമായിരുന്നു സ്റ്റാര്‍ലൈനറിലെ ബഹിരാകാശ സഞ്ചാരികള്‍.
വിക്ഷേപണത്തിന് 3 മിനിറ്റും 50 സെക്കൻഡും ബാക്കി നിൽക്കെ കൌണ്ട്ഡൌൺ ഓട്ടമാറ്റിക്കായി നിലച്ചു. ഉടൻ തന്നെ കാപ്സ്യൂളിൽ നിന്നുള്ള ബഹിരാകാശയാത്രികരായ വില്യംസിനെയും വിൽമോറെയും അതിൽ നിന്ന് ഇറക്കി.
നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. നിലവില്‍ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
Boeing called off Starliner Launch due to technical issues