ബോയിങ്ങിൻ്റെ കഷ്ടകാലം തീരുന്നില്ല; ലോസാഞ്ചലസിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ വീൽ തെറിച്ചുപോയി

ലോസ് ഏഞ്ചൽസിൽ നിന്ന് പറന്നുയർന്ന ബോയിംഗ് ജെറ്റ്‌ലൈനറിൻ്റെ ഒരു വീൽ തെറിച്ചു പോയി. തിങ്കളാഴ്ചയാണ് സംഭവം. ബോയിംഗിൻ്റെ സുരക്ഷാ പ്രശ്നം വഷളാക്കാവുന്ന അവസാന സംഭവമാണിത്. എയ്‌റോസ്‌പേസ് ഭീമനെ സംബന്ധിച്ചിടത്തോളം ഇതു വലിയ തിരിച്ചടിയാണ്. കാരണം ബോയിങ്ങ് വിമാനത്തിൻ്റെ സുരക്ഷാ ഭീഷണിക്കു കാരണമായേക്കാവുന്ന ഒട്ടനവധി സംഭവങ്ങൾ കഴിഞ്ഞ ഇടയിൽ തന്നെ ഉണ്ടായിട്ടുണ്ട്.


ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതിന് ശേഷം വിമാനത്തിൻ്റെ ചക്രം നഷ്ടപ്പെട്ടുവെന്നും എന്നാൽ ലക്ഷ്യസ്ഥാനമായ ഡെൻവറിൽ സുരക്ഷിതമായി ഇറക്കിയെന്നും ബോയിംഗ് 757-200 ഓടിച്ചിരുന്ന യുണൈറ്റഡ് എയർലൈൻസ് പറഞ്ഞു.“ലോസ് ഏഞ്ചൽസിൽ നിന്ന് വീൽ വീണ്ടെടുത്തു, എന്താണ് ഈ സംഭവത്തിന് കാരണമായതെന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്,” എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാർക്കോ ഏഴ് ജീവനക്കാർക്കോ പരുക്കുകളൊന്നും ഉണ്ടായിട്ടില്ല. യുണൈറ്റഡ് എയർലൈൻസിൻ്റെ ബോയിംഗ് വിമാനം പറന്നുയർന്നതിന് ശേഷം വീൽ നഷ്ടപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.

മാർച്ചിൽ, സാൻഫ്രാൻസിസ്കോയിൽ നിന്ന് ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 പറന്നുയരുന്നതിനിടെ വീൽ തെറിച്ചുപോയതിനിലെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.

ജനുവരിയിൽ അലാസ്ക എയർലൈൻസ് പറക്കുന്നതിനിടെ ഇതേ മോഡലിൽ ഒരു ഫ്യൂസ്ലേജ് ഡോർ പ്ലഗ് പൊട്ടിത്തെറിച്ചിരുന്നു.

തിങ്കളാഴ്ച പറന്നുയർന്ന 757-200 വിമാനം 30 വർഷം മുമ്പ് 1994 ലാണ് പറക്കാൻ ആരംഭിച്ചത് .757 മോഡലിൻ്റെ ഉത്പാദനം 2004-ൽ നിർത്തിയതാണ്.

Boeing plane lost wheel After Taking off from Los Angeles

More Stories from this section

family-dental
witywide