
വാഷിങ്ടൺ: ബോയിംഗിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ ക്യാപ്സ്യൂളിന്റെ ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്ളൈറ്റ് പറക്കാൻ ഇനിയും വൈകും. ബഹിരാകാശ പേടകത്തിന്റെ തകരാർ പരിഹരിക്കുന്നതിലെടുക്കുന്ന കാലതാമസം കണക്കിലെടുത്ത് ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഉടനുണ്ടാകില്ലെന്നാണ് സൂചന. ബഹിരാകാശ പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ ഹീലിയം ചോർച്ചയാണ് യാത്ര വൈകാനുള്ള കാരണം.
നേരത്തെ മെയ് 25 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. സാധ്യമായ അടുത്ത വിക്ഷേപണ തീയതി തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നു നാസ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Tags: