അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് ഏറ്റവും നഷ്ടമുണ്ടാക്കിയ സമരം, ബോയിങ്ങിലെ 50 ദിനം നീണ്ട സമരത്തിന് അവസാനം

സിയാറ്റില്‍: ഏകദേശം 50 ദിവസം നീണ്ടുനിന്ന ബോയിങ് തൊഴിലാളികളുടെ സമരം അവസാനിച്ചു. ഭൂ​രിഭാ​ഗം വ്യവസ്ഥകളും അം​ഗീകരിച്ചതോടെ കരാര്‍ ഒപ്പിട്ട് സമരം അവസാനിപ്പിച്ച് ബോയിങ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മെഷീനിസ്റ്റ്‌സ് (ഐ.എ.എം.).

സെപ്റ്റംബര്‍ 13-ന് ആരംഭിച്ച സമരം ജെറ്റ് നിര്‍മാണം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥ വരെയെത്തിച്ച് കനത്ത നഷ്ടമാണ് കമ്പനിക്ക് വരുത്തിവെച്ചത്. 25 വര്‍ഷത്തിനിടെ യു.എസ്. സാമ്പത്തിക മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിവെച്ച സമരമാണ് നടന്നത്.

സമരം അവസാനിച്ചത് ജീവനക്കാരുടെ വിജയമാണെന്നും 59 ശതമാനം കാര്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് ജീവനക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും ഐ.എ.എം. ഡിസ്ട്രിക്റ്റ് 751 പ്രസിഡന്റ് ജോണ്‍ ഹോള്‍ഡണ്‍ പറഞ്ഞു. നാലുവര്‍ഷത്തേക്ക് 38% ശമ്പളവര്‍ധനവാണ് പുതിയ കരാര്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കുന്നത്.

ബോയിങിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. അതിന് ജീവനക്കാരുമായി പറ്റുന്നിടത്തോളം സഹകരിച്ചുപോകാനാണ് കമ്പനിയുടെ തീരുമാനമെന്ന് ബോയിങ് കമ്പനിയുടെ പുതിയ സി.ഇ.ഓ. കെല്ലി ഓര്‍ട്ട്‌ബെര്‍ഗ് പറഞ്ഞു.

Boeing strike ends after 50 days

More Stories from this section

family-dental
witywide