യുഎസ് വിമാനക്കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയ ബോയിംഗ് ജീവനക്കാരൻ മരിച്ച നിലയിൽ

വാഷിങ്ടൺ: വിമാന കമ്പനിയുടെ ഉൽപ്പാദന നിലവാരം ചോദ്യം ചെയ്ത മുൻ ബോയിംഗ് ജീവനക്കാരൻ ജോൺ ബാർനെറ്റിനെ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബിബിസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. മാർച്ച് 9 ന് “സ്വയം ഉണ്ടാക്കിയ” മുറിവാണ് 62കാരനായ ബാർനെറ്റിന്റെ മരണകാരണമെന്ന് ചാൾസ്റ്റൺ കൗണ്ടി കൊറോണർ ബിബിസിയോട് പറഞ്ഞു.

2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ വിരമിക്കുന്നതിന് മുമ്പ് ബാർനെറ്റ് 30 വർഷത്തിലേറെ ബോയിംഗിൽ ജോലി ചെയ്തിരുന്നു.

2018-ലും 2019-ലും 737 മാക്‌സ് വിമാനങ്ങൾ തകർന്ന ലയൺ എയറിൻ്റെയും എത്യോപ്യൻ എയർലൈൻസിൻ്റെയും മാരകമായ അപകടങ്ങൾ ഉൾപ്പെടെ നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്ന യുഎസ് വിമാന നിർമ്മാതാക്കൾക്കെതിരായി അദ്ദേഹം നിയപോരാട്ടം നടത്തിയിരുന്നു.

സമ്മർദ്ദത്തിന് വഴങ്ങി തൊഴിലാളികൾ ബോയിംഗ് വിമാനങ്ങൾക്ക് നിലവാരമില്ലാത്ത ഉപകരണങ്ങൾ പിടിപ്പിക്കുന്നു എന്ന് അദ്ദേഹം 2019ൽ പറഞ്ഞിരുന്നു.

ഓക്‌സിജൻ സംവിധാനങ്ങളിലെ ഗുരുതരമായ പ്രശ്‌നങ്ങൾ താൻ കണ്ടെത്തിയെന്ന് ബാർനെറ്റ് അവകാശപ്പെട്ടു. നാലിലൊന്ന് ശ്വസന മാസ്കുകൾ അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

More Stories from this section

family-dental
witywide