ബോളിവുഡ് നടി നേഹാ ശർമ കോൺ​ഗ്രസ് സ്ഥാനാർഥിയായേക്കും, സൂചന നൽകി പിതാവ്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബോളിവുഡ് താരം നേഹ ശർമ കോൺ​ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന സൂചന. ബിഹാറിലെ കോൺഗ്രസ് നേതാവും നേഹയുടെ അച്ഛനുമായ അജയ് ശർമയാണ് മകൾ മത്സരിക്കുമെന്ന് സൂചന നൽകിയത്. ബിഹാറിലെ ഭഗൽപുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് അജയ് ശർമ. ധാരണ പ്രകാരം സീറ്റ് ലഭിച്ചാൽ മകളെ സ്ഥാനാർഥിയാക്കുന്ന കാര്യം പരി​ഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭഗൽപുർ കോൺഗ്രസിന് ലഭിച്ചാൽ വിജയിക്കും. മണ്ഡലം ലഭിക്കുകയാണെങ്കിൽ മകളെ അവിടെ നിന്ന് മത്സരിപ്പിക്കാൻ ശ്രമിക്കും. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ തന്നെ മത്സരിക്കുമെന്നും അജയ് ശർമ പറ‍ഞ്ഞു.

ഇമ്രാൻ ഹാഷ്മിയുടെ ക്രൂക്ക് എന്ന സിനിമയിലൂടെയാണ് നേഹ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇൻസ്റ്റ​ഗ്രാമിൽ ഇൻഫ്ലുവൻസറായ നേഹക്ക് 21 ദശലക്ഷം ഫോളോവേഴ്സുണ്ട്.

Bollywood star neha sharma may contest in loksabha poll

More Stories from this section

family-dental
witywide