കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ ആർ എം പി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു വീടിന് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായെന്നാണ് വിവരം. ഞായറാഴ്ച രാത്രി ഏകദേശം 8.15നായിരുന്നു സംഭവം. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് ഹരിഹരന്‍റെ പ്രതികരണം. വൈകിട്ട് മുതൽ ഒരു സംഘം വീടിന് ചുറ്റും ഉള്ളതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ഹരിഹരൻ പറഞ്ഞു.
അതേസമയംഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡി വൈ എഫ് ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിൽ ഹരിഹരനെതിരെ കേസെടുക്കണമെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിഹരന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിൽ ഐ ടി ആക്ട് പ്രകാരമടക്കം കേസ് എടുക്കണമെന്ന് ഡി വൈ എഫ് ഐയും ആവശ്യപ്പെട്ടിട്ടുണ്ട്.
Bomb attack on RMP leader Hariharan’s house