കാലിഫോര്‍ണിയുടെ ആകാശത്ത് അന്തരീക്ഷ നദിയും ‘ബോംബ് ചുഴലി’ക്കാറ്റും രൂപപ്പെടുന്നു. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രത്തിലാണ് ഭീമാകാരമായ ചുഴലി രൂപപ്പെടുന്ന ദൃശ്യങ്ങള്‍ വ്യക്തമാകുന്നത്.
നിലവില്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്താണ് കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് ചുഴലിക്കാറ്റ്’ എന്ന് പേരിലുള്ള ശക്തമായ കൊടുങ്കാറ്റും ഒപ്പം, ഒരു അന്തരീക്ഷ നദിയും കണ്ടെത്തിയിരിക്കുന്നത്. ഇത് വടക്കന്‍ കാലിഫോര്‍ണിയയിലും സമീപ പ്രദേശങ്ങളിലും കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും വഴിയൊരുക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
കഴിഞ്ഞ രണ്ട് ശീതകാലങ്ങളിലും കാലിഫോര്‍ണിയയില്‍ അസാധാരണമായ മഴയാണ് ലഭിച്ചത്. ഇപ്പോഴത്തെ, അന്തരീക്ഷ നദിയും ചുഴലിക്കാറ്റും കൂടുതല്‍ ശക്തമായ പ്രകൃതിക്ഷോഭത്തിനും കാരണമായേക്കും. ‘ബോംബ് സൈക്ലോണ്‍’ എന്ന പദം ‘ബോംബോജെനിസിസ്’ എന്ന കാലാവസ്ഥാ പദത്തില്‍ നിന്നാണ് ഉത്ഭവിച്ചത്. ഫോക്സ് ന്യൂസ് കാലാവസ്ഥാ നിരീക്ഷകന്‍ ആബി അക്കോണ്‍ പറയുന്നതനുസരിച്ച്, ശക്തിയോടെ പൊട്ടിത്തെറിക്കുന്ന ഒരു കൊടുങ്കാറ്റ് സംവിധാനമാണിത്. 24 മണിക്കൂറില്‍ കൂടുതല്‍ മര്‍ദ്ദത്തില്‍ 24 മില്ലി മഴയേക്കള്‍ വളരെയേറെ ലഭിക്കാന്‍ ഇതുകാരണമാകും.
വരുംദിവസങ്ങളില്‍ ഏകദേശം 50 മില്ലിബാറോ അതില്‍ കൂടുതലോ ആകും മഴയെന്നാണ് പ്രവചനം. അടുത്ത ഏതാനും ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ പസഫിക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Bomb Cyclone in California