മുംബൈ: മുംബൈ അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ആറ്, ഏഴ് ബാരക്കുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത്. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. ശനിയാഴ്ച്ച 8.30ഓടെയാണ് സംഭവം. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അമരാവതി സിപി-ഡിസിപിയും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി. പ്ലാസ്റ്റിക് പന്തിൻ്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയത് എന്ന് അമരാവതി പൊലീസ് കമ്മീഷണർ നവിൻചന്ദ്ര റെഡ്ഡി അറിയിച്ചു.
പ്ലാസ്റ്റിക് ബോളുകളിലുള്ള രണ്ട് സ്‌ഫോടക വസ്തു ജയിലിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് സംശയം. കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സ്‌ഫോടകവസ്തുക്കൾ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളെ കണ്ടെത്താൻ ഫോറൻസിക് സംഘവും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
bomb explosion in Mumbai amaravati central Jail