
കല്‍പ്പറ്റ: വയനാട്ടില്‍ കുഴിബോംബ് കണ്ടെത്തി. വയനാട് തലപ്പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലാണ് കുഴിബോംബ് കണ്ടെത്തിയത്. തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയിരിക്കുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ചില വസ്തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പരിശോധനയിലാണ് കുഴിബോംബാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സംഘം സ്ഥലത്തെത്തി ഇത് നിര്‍വ്വീര്യമാക്കിയിട്ടുണ്ട്. പരിശോധന നടത്തുകയാണ്.