പെന്‍സില്‍വാനിയ: പോളിംഗിനിടെ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പെന്‍സില്‍വാനിയ ക്ലിയര്‍ഫീല്‍ഡ് കൗണ്ടിയില്‍ വോട്ടെടുപ്പ് സമയം നീട്ടി നല്‍കി. ഭീഷണി എത്തിയതിനെ തുടര്‍ന്ന് സുരക്ഷാപരിശോധനയ്ക്കായി വോട്ടെടുപ്പ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
പെന്‍സില്‍വാനിയ ജഡ്ജ്, ക്ലിയര്‍ഫീല്‍ഡ് കൗണ്ടിയിലെ വോട്ടിംഗ് രാത്രി 9 മണി വരെ നീട്ടിയതായി അറിയിച്ചു. വോട്ട് രേഖപ്പെടുത്തുന്ന ക്ലിയര്‍ഫീല്‍ഡ് കൗണ്ടി അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പിറ്റ്‌സ്ബര്‍ഗിന്റെ വടക്കുകിഴക്കാണ് ക്ലിയര്‍ഫീല്‍ഡ് കൗണ്ടി.