മുംബൈ: മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യക്ക് ബോംബ് ഭീഷണി ഉണ്ടായതിനു പിന്നാലെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഭീഷണി. മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള ഇന്‍ഡിഗോ 6E 1275, മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6E 56 എന്നീ വിമാനങ്ങള്‍ക്കാണ് ഭീഷണി. പറന്നുയരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ബോംബ് ഭീഷണി ഉണ്ടായത്. വിമാനത്തില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് വേണ്ട സഹായവും ലഘുഭക്ഷണവും നല്‍കിയിട്ടുണ്ട്, ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.
239 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട പിന്നാലെയാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കു നേരെ ഭീഷണി ഉണ്ടായത്.