ശ്രീനഗര്‍: ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരെയും ഒരു ശിശുവിനെയും വഹിച്ചുകൊണ്ട് പറന്ന ഫ്‌ലൈറ്റ് നമ്പര്‍-യുകെ-611നാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 12:10 ഓടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.
വിമാനം ലാന്‍ഡിംഗിന് ശേഷം ഉടന്‍ തന്നെ ഒരു ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ബോംബ് ഭീഷണിയുടെ ഉറവിടം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
Tags: