മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിംഗ്, യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് നടത്തി. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണി എത്തിയത്. വൈകാതെ വഴിതിരിച്ച് വിട്ട വിമാനം അടിയന്തരമായി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

പുലര്‍ച്ചെ രണ്ട് മണിയോടെ മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. നിലവില്‍ ഡല്‍ഹിയിലെ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. വിമാനത്തില്‍ പരിശോധന തുടരുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

More Stories from this section

family-dental
witywide