കൊച്ചി: രാജ്യത്ത് വിമാനത്തില്‍ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. ഒടുവിലായി കൊച്ചിയിലും വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. രാത്രി ബെംഗളുരുവിലേക്ക് യാത്രചെയ്യാനൊരുങ്ങുന്ന വിമാനത്തിനാണ് ഭീഷണി. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കി.
മുന്‍പ് ഉണ്ടായതുപോലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പുതിയ ഭീഷണിയും എത്തിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 വിമാന സര്‍വ്വീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്‍ വിമാനങ്ങള്‍ സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകേണ്ടി വരുന്നത് വലിയ സമയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല, യാത്രക്കാര്‍ വലിയ ആശങ്കയിലൂടെയും കടന്നുപോകുന്നുണ്ട്.