വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണി : സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി, ഡാര്‍ക്ക് വെബിലും നിരീക്ഷണം

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണിയുയര്‍ത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജന്‍സികള്‍. എക്‌സ് പ്ലാറ്റ്‌ഫോമിലുള്ള അക്കൗണ്ടുകളാണ് ഇതില്‍ ഭൂരിഭാഗവും. ഇതുവരെ 10 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തു.

എല്ലാ ഭീഷണികളുടെയും വാക്കുകളും വാചകങ്ങളും തമ്മില്‍ സാമ്യം ഉണ്ടെന്നു അധികൃതര്‍ കണ്ടെത്തി. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ക്കുനേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണിമുഴക്കിയ അക്കൗണ്ടുകള്‍ എവിടെനിന്നാണ് പ്രവര്‍ത്തിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും ഡാര്‍ക്ക് വെബിലും നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ഏജന്‍സികള്‍ അറിയിച്ചു.

ഈ ആഴ്ച തുടക്കം മുതല്‍ 24 ഇന്ത്യന്‍ വിമാനസര്‍വീസുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. എല്ലാം വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു. ബോംബ് ഭീഷണി ഉണ്ടായാല്‍ സ്വീകരിക്കുന്ന സുരക്ഷാ നടപടി യാത്രക്കാരെ വലിയ തരത്തില്‍ ബാധിക്കുന്നുണ്ട്.

More Stories from this section

family-dental
witywide