യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബോംബ് ഭീഷണി, അന്വേഷണം തുടങ്ങി പൊലീസ്‌

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി സന്ദേശം. ലഖ്നൗവിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി കോള്‍ എത്തിയത്.

സംഭവത്തെത്തുടര്‍ന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ ഉദ്ധം സിംഗിന്റെ പരാതിയില്‍ മഹാനഗര്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് മൂന്നിനാണ് വിളിയെത്തിയത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബിട്ട് തകര്‍ക്കുമെന്ന് വിളിച്ചയാള്‍ ഹെഡ് കോണ്‍സ്റ്റബിളിനോട് പറയുകയായിരുന്നു. എവിടെ നിന്നാണ് വിളിക്കുന്നതെന്ന് കോണ്‍സ്റ്റബിള്‍ ചോദിച്ചപ്പോള്‍ വിളിച്ചയാള്‍ ഉടന്‍ ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ നമ്പറിന്റെ ഉടമയ്ക്കെതിരെ ഐപിസി സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) പ്രകാരമുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പൊലീസ് സംഭവത്തെ ഗൗരവമായി കാണുകയും അന്വേഷണം തുടരുകയുമാണ്.

More Stories from this section

family-dental
witywide