ഇറാഖ് സൈനിക താവളത്തില്‍ ബോംബാക്രമണം : ഒരാള്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, പങ്കില്ലെന്ന് യു.എസ്

ബാഗ്ദാദ്: സെന്‍ട്രല്‍ ഇറാഖിലെ സൈനിക താവളത്തില്‍ വെള്ളിയാഴ്ച രാത്രിയില്‍ ബോംബാക്രമണം നടന്നതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍ ഇറാന്‍ അനുകൂല അര്‍ദ്ധസൈനിക വിഭാഗമായ ഹാഷെദ് അല്‍ ഷാബി എന്ന, ഇപ്പോള്‍ സാധാരണ സൈന്യവുമായി സംയോജിപ്പിച്ചിരിക്കുന്ന സൈന്യം നിലയുറപ്പിച്ചിരിക്കുന്ന കാല്‍സോ താവളത്തിലാണ് സ്ഫോടനം ഉണ്ടായത്‌. അതേസമയം പരിക്കേറ്റവരില്‍ മൂന്ന് ഇറാഖി സൈനികരും ഉള്‍പ്പെടുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണത്തിന് ഉത്തരവാദി ആരാണെന്ന് തിരിച്ചറിയാനോ ഡ്രോണ്‍ ആക്രമണമാണോ എന്ന് കണ്ടെത്താനോ ആയിട്ടില്ലെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ നടന്ന പുതിയ ആക്രമണത്തില്‍ പങ്കില്ലെന്ന് യുഎസ് സൈന്യം അറിയിച്ചിട്ടുണ്ട്.

Bombing at Iraq military base: 1 killed, 8 injured, US denies involvement

More Stories from this section

family-dental
witywide