അർജുന്റെ മകന്റെ പ്രതികരണം എടുത്ത് പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ നടപടി, ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മകന്റെ പ്രതികരണമെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യൂ ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മഴവിൽ കേരളം എക്സ്ക്ലൂസീവ് യൂട്യൂബ് ചാനലിനെതിരെ കേസെടുത്തത്.

പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചാനൽ ഉടമക്ക് നോട്ടീസ് നൽകാനും തീരുമാനമായി. പോക്സോ വകുപ്പിന്റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അർജുന്റെ കുട്ടിയുടെ പ്രതികരണമെടുത്ത് പ്രചരിപ്പിച്ചതിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

Also Read

More Stories from this section

family-dental
witywide