കര്‍ണാടകയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു;18 മണിക്കൂറും പിന്നിട്ട് രക്ഷാ ദൗത്യം

ബംഗളൂരു: കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിക്കാനായി ശ്രമം തുടരുന്നു. വിജയപുര ജില്ലയിലെ ഇന്‍ഡി താലൂക്കില്‍ ഉള്‍പ്പെടുന്ന ലചായന്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം ഉണ്ടായത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി കിണറ്റില്‍ വീണത്. കുഴല്‍ക്കിണറ്റില്‍നിന്ന് കുട്ടിയുടെ ശബ്ദം കേട്ട പരിസരവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ചൊവ്വാഴ്ച കുഴിച്ച കുഴല്‍ക്കിണറില്‍ വെള്ളം കാണാത്തതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. കിണര്‍ മൂടാതിരുന്നതാണ് ദാരുണമായ അപകടത്തില്‍ കലാശിച്ചത്.

പോലീസ്, റവന്യൂ വകുപ്പ്, പഞ്ചായത്ത്, ഫയര്‍ഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. 20 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണ കുട്ടി 16 അടി താഴ്ചയില്‍ തലകീഴായാണുള്ളതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

രക്ഷാ ദൗത്യം ഏകദേശം 18 മണിക്കൂറുകള്‍ പിന്നിട്ടുകഴിഞ്ഞു. ഓക്സിജന്‍ പൈപ്പും ക്യാമറയും കുഴല്‍ക്കിണറിനുള്ളിലേക്ക് ഇറക്കിയിട്ടുണ്ട്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

More Stories from this section

family-dental
witywide