‘വിശാലമനസോടെ പ്രവർത്തിക്കണം’; കേരളത്തിന് ഇളവുനല്‍കുന്നതില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി തർക്കത്തിൽ കേരളത്തിന് ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിൽ ബുധനാഴ്ച തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാറിന് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. കോടതിയിൽ നടക്കുന്ന വാദത്തിനിടെയായിരുന്നു പരാമർശം. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു.

കേരളത്തിന് മാത്രമായി ഇളവ് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്നും അത് സാധ്യമാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വാദിച്ചു. ബെയില്‍ ഔട്ട് നല്‍കുക സാധ്യമല്ലെന്നും ഏപ്രില്‍ ഒന്നിന് അയ്യായിരം കോടി നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രശ്‌നത്തിന് എത്രയും വേ​ഗം പരിഹാരം കാണണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി വിശാലമനസോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. പത്തു ദിവസത്തേക്കുള്ള ഇളവ് അനുവദിച്ചൂകൂടെയെന്നും ഇക്കാര്യത്തിൽ ബുധനാഴ്ച രാവിലെ 10.30-ന് തീരുമാനം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടുത്ത പത്തുദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് പരിഗണിക്കണം. ഈ സാമ്പത്തിക വര്‍ഷമാണ് പ്രശ്‌നമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ പരമാവധി കൊടുത്തു കഴിഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എങ്കിലും പ്രത്യേക സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ ചെറിയ ഇളവ് കൊടുത്താല്‍ എന്താണ് പ്രശ്‌നമെന്ന് സുപ്രീം കോടതി ചോദിച്ചു.

borrowing limit case, decision to inform tomorrow, sasy Supreme court to union government

More Stories from this section

family-dental
witywide