
ഡൽഹിയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് അതിക്രൂരമായി മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മ. കുട്ടി ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതിനെതുടർന്ന് കുട്ടിയുടെ കുടൽമാലയ്ക്ക് ഗുരുതര മുറിവേറ്റു. കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ആന്തരിക അവയവങ്ങൾക്ക് പരുക്കേറ്റ കുട്ടിക്ക് ഇനിയും ശസ്ത്രക്രിയ ആവശ്യമാണ്. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് തൻ്റെ മകൻ കടന്നുപോയ ഗുരുതരമായ അവസ്ഥയെ കുറിച്ച് കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയത്.
മാർച്ച് 18നായിരുന്നു സംഭവം നടന്നത്. സഹപാഠികൾ തന്നെ ഉപദ്രവിച്ച വിവരം കുട്ടി പുറത്തു പറഞ്ഞില്ല. 10 ദിവസം വേദനസഹിച്ചിരുന്ന കുട്ടി വേദനകൂടി ബോധംകെട്ടു വീണു. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആ സംഭവത്തെ കുറിച്ച് ഓർമിക്കുന്നതു തന്നെ കുട്ടിയെ ഭയപ്പാടിലാക്കുകയാണെന്ന് അമ്മ പറഞ്ഞു. തന്റെ മകന് നീതി കിട്ടണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു
Boy Sexually Assaulted by Classmates in Delhi