ബ്രാംപ്ടണിലെ ക്ഷേത്രത്തിലെ ആക്രമണം: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്‍ ജനാവലി, ‘ഹിന്ദുഫോബിയ അവസാനിപ്പിക്കാന്‍ കാനഡയോട് പ്രതിഷേധക്കാര്‍’

ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു ക്ഷേത്രത്തില്‍ എത്തിയ വിശ്വാസികള്‍ക്കുനേരെ ഖലിസ്ഥാന്‍ വാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഹിന്ദുസമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തടിച്ചുകൂടിയത് ആയിരങ്ങള്‍.

ആക്രമണം നടന്നതിന് പിറ്റേദിവസമായ തിങ്കളാഴ്ച രാത്രിയാണ് ക്ഷേത്രത്തിന് പുറത്ത് വന്‍ ജനസാന്നിധ്യം അണി നിരന്നത്. കാനഡയിലെ ഹിന്ദു സമൂഹത്തിന് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍, ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ പങ്കുവെക്കുകയും ഖാലിസ്ഥാന്‍ അനുകൂലികള്‍ കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ചതായി അവകാശപ്പെടുകയും ചെയ്തു.

ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. നമ്മുടെ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങളും അത്രതന്നെ ഭയാനകമാണ്. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്തുകയില്ല. കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രി മോദി എക്സില്‍ പറഞ്ഞു.

‘ഇന്ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ഓരോ കാനഡക്കാരനും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാന്‍ അവകാശമുണ്ട്’ എന്ന് ട്രൂഡോ കുറിച്ചിരുന്നു.

കനേഡിയന്‍ രാഷ്ട്രീയക്കാരോടും നിയമ നിര്‍വ്വഹണ ഏജന്‍സികളോടും ഖാലിസ്ഥാനികള്‍ക്ക് പിന്തുണ നല്‍കുന്നത് നിര്‍ത്താന്‍ ക്ഷേത്രപരിസരത്ത് റാലിനടത്തിയ സംഘാടകര്‍ ആവശ്യപ്പെട്ടു. ഹിന്ദുഫോബിയ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ കാനഡയോട് ആവശ്യപ്പെടുന്നുവെന്നും പ്രതിഷേധക്കാര്‍ എടുത്തുപറഞ്ഞു.
Coalition of Hindus of North America (CoHNA) സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പരിപാടിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide