ബ്രസീലിനെ പേടിപ്പിച്ച് തിമിര്‍ത്ത് പെയ്ത പേമാരി കനത്ത നാശം വിതയ്ക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന ബ്രസീലില്‍ ഇതുവരെ 120 ലധികം പേര്‍ മരിച്ചു. 756 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തദശലക്ഷക്കണക്കിന് ആളുകളാണ് ദുരിത ബാധിതരായി മാറിയത്. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ മുങ്ങിയവര്‍ക്ക് ചെറിയ ആശ്വാസം നല്‍കി തെക്കന്‍ ബ്രസീലില്‍ വെള്ളിയാഴ്ച മഴയ്ക്ക ശമനം വന്നിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനുള്ളില്‍ വീട് ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ആളുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.
റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്തിലെ ആളുകളാണ് ഏറിയ പങ്കും ദുരിതം അനുഭവിക്കുന്നത്. നഗര തെരുവുകളെ നദികളാക്കി മാറ്റിയ വെള്ളപ്പൊക്കം നേരിയതോതില്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്..