പുതുവത്സ ആഘോഷത്തിനിടെ തലയില്‍ബുള്ളറ്റ് തുളച്ചു കയറിയ യുവാവ് അക്കാര്യം അറിയാതെ സാധാരണ ജീവിതം നയിച്ചത് നാലു ദിവസം. മത്തേസ് ഫാസിയോ എന്ന 21കാരനായ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് തലയില്‍ തുളച്ചുകയറിയത് ബുള്ളറ്റാണെന്നറിയാതെ ന്യൂഇയര്‍ ആഘോഷിക്കുകയും പിന്നീട് പതിവു പോലെ നാലുദിവസം കടന്നു പോകുകയും ചെയ്തത്. റിയോ ഡി ജനീറോയിലെ ബീച്ചില്‍ നടന്ന പുതുവത്സര ആഘോഷത്തിനിടെയാണ് സംഭവം നടന്നത്.
തലയില്‍ ശക്തമായി എന്തോ വന്നിടിച്ചതായി അറിഞ്ഞെങ്കിലും തിരക്കിനിടയില്‍ ആരെങ്കിലും കല്ലെറിഞ്ഞതായിരിക്കാമെന്നാണ് യുവാവ് കരുതിയത്. രക്തസ്രാവമുണ്ടായെങ്കിലും അത് അവഗണിച്ചു ആഘോഷങ്ങള്‍ തുടരുകയായിരുന്നു. നാലു ദിവസത്തിന് ശേഷം വലതു കൈയ്ക്ക് അസഹനീയമായ വേദന തുടങ്ങിയതോടെയാണ് യുവാവ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. പരിശോധനയില്‍ തലയില്‍ ബുള്ളറ്റിന്റെ സാന്നിദ്ധ്യം യുവാവിനെയും ഡോക്ടര്‍മാരെയും ഒരുപോലെ ഞെട്ടിച്ചു.
ബുള്ളറ്റിന്റെ ഒരു ഭാഗം തലച്ചോറില്‍ തുളച്ചു കയറിയ അവസ്ഥയിലായിരുന്നു. ഇതുമൂലം കംപ്രഷനും യുവാവിന്റെ കൈയുടെ പ്രവര്‍ത്തനത്തെ അത് സ്വാധീനിക്കുകയും ചെയ്തു. ‘ഒരു പക്ഷേ ശബ്ദം കേട്ടിരുന്നെങ്കില്‍ എന്താണെന്ന് ഊഹിക്കാമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ല. ആഘോഷത്തിനിടെ ആരോ കല്ലെറിഞ്ഞതാണെന്നാണ് കരുതിയത്’. എന്ന് യുവാവ് പറഞ്ഞു. പിന്നീട് രണ്ട് മണിക്കൂര്‍ നീണ്ട സര്‍ജറിയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു.