ബ്രസീലില്‍ ജനവാസമേഖലയിൽ വിമാനം തകര്‍ന്നുവീണ് 61 മരണം; അപകട ദൃശ്യം പുറത്ത്

സാവോ പോളോ: വെള്ളിയാഴ്ച ഉച്ചയ്ക്ക് സാവോ പോളോയ്ക്ക് പുറത്ത് 61 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന് എയർ കമ്പനിയായ വോപാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപകട ദൃശ്യങ്ങൾ വിമാനത്തിൻ്റെ വീഴ്ചയും അതിന്റെ ഭീകരതയും വെളിവാക്കുന്നു.

“2283- വിമാനത്തിലുണ്ടായിരുന്ന 61 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഖേദപൂർവം കമ്പനി അറിയിക്കുന്നു,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വോപാസ് കണക്കു പ്രകാരം 57 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടസ്ഥലത്ത് എമർജൻസി റെസ്‌പോണ്ടർമാർ പ്രവർത്തിക്കുന്നുണ്ട്. അന്വേഷണം നടന്നുവരികയാണ്.

ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് എടിആർ 72-500 എന്ന ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിമാനം ഒരു മിനിറ്റിനുള്ളിൽ 17,000 അടി താഴേക്ക് താഴ്ന്നതായാണ്, എന്നാൽ എന്തുകൊണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. “അപകടം എങ്ങനെ സംഭവിച്ചുവെന്നു ഇപ്പോഴും സ്ഥിരീകരണമില്ല,” എയർലൈൻ വോപാസിൻ്റെ പ്രസ്താവനയിൽ പറയുന്നു.

More Stories from this section

family-dental
witywide