ഞെട്ടല്‍ മാറാതെ അമേരിക്ക; ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ സിഇഒ ബ്രയന്‍ തോംസണ്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു, അക്രമിക്കായി വ്യാപക തിരച്ചില്‍

മന്‍ഹാട്ടന്‍: യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയന്‍ തോംസണ്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന മന്‍ഹാട്ടനിലെ ഹോട്ടലിലേക്ക് പോവുകയായിരുന്നു 50 കാരനായ ബ്രയന്‍. ഈ സമയം അജ്ഞാതന്‍ അദ്ദേഹത്തിനു നേരം വെടി ഉതിര്‍ക്കുകയായിരുന്നു.

അമേരിക്കന്‍ സമയം ബുധനാഴ്ച രാവിലെ 6.45 നായിരുന്നു വെടിവെപ്പ്. ആക്രമണം ആസൂത്രിതമാണെന്നും പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.

ബ്രയന്‍ തോംസണ്‍ നയിക്കുന്ന യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ്. യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പിന്റെ നിക്ഷേപക ദിനത്തോട് അനുബന്ധിച്ചാണ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ ബ്രയന്‍ എത്തിയത്. അമേരിക്കന്‍ സമയം ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് ഹില്‍ട്ടണില്‍ നിക്ഷേപക ദിനം നിശ്ചയിച്ചിരുന്നത്. ബ്രയന് നേരെ വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് കമ്പനി പരിപാടി റദ്ദാക്കിയിട്ടുണ്ട്.

യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പില്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയതിന്റെ പേരില്‍ ബ്രയണ്‍ തോംസണ്‍ യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം നേരിടുന്നുണ്ടായിരുന്നു.

More Stories from this section

family-dental
witywide