വാഷിംഗ്ടണ്‍: യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയാന്‍ തോംസണെ വെടിവെച്ചുകൊന്ന മുഖംമൂടി ധാരിയെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. അക്രമിയെ പിടികൂടാന്‍ അധികാരികള്‍ തിരച്ചില്‍ വ്യാപിപ്പിക്കുമ്പോഴും ഇയാള്‍ എവിടെയെന്നതിന് ഇന്റര്‍നെറ്റില്‍നിന്നുപോലും ഒരു തുമ്പും ലഭിക്കുന്നില്ല.
സെന്‍ട്രല്‍ പാര്‍ക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചാണ് കൊലയാളി അതിരാവിലെ തോംസണെ പിന്നില്‍ നിന്ന് ഒന്നിലധികം റൗണ്ട് വെടിവച്ചെത്. പിന്നീട് ഇയാള്‍ നഗരത്തില്‍ നിന്ന് ബസില്‍ കയറി രക്ഷപെട്ടിരിക്കാമെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന നിരവധി വീഡിയോകളും നിശ്ചല ചിത്രങ്ങളും കൊലപാതകത്തിന് ശേഷം തോക്കുധാരിയെ ശാന്തനായി കാണപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
മുഖം വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകള്‍ ലഭിച്ചിട്ടും ഇയാളെ പിടികൂടാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
വലിയ രീതിയില്‍ ക്ലെയിം നിഷേധിക്കുന്നതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ട ഇന്‍ഷുറന്‍സ് കമ്പനിയുടെ സിഇഒ ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബ്രയാന്‍. കഴിഞ്ഞ മാസത്തില്‍ നീതിന്യായ വകുപ്പും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനെതിരെ നടപടി എടുത്തിരുന്നു. 2004 മുതല്‍ കമ്പനിയുടെ ഭാഗമായിരുന്ന ബ്രയാന്‍ 2021ലാണ് ബ്രയാന്‍ തോംസണ്‍ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് എത്തിയത്.
അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയാന്‍ തോംസണെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.