ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സർക്കാറിന്റെ ഉറപ്പ്. ജോലി വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ടാണ് പലരും റഷ്യയിലെത്തി കുടുങ്ങിക്കിടക്കുന്നത്. പലരെയും നിർബന്ധിത സൈനിക സേവനത്തിന് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ ചില ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. നിരവധി കുടുംബങ്ങള്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സർക്കാർ അന്വേഷണം നടത്തിയത്. റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റുമാര്‍ റഷ്യന്‍ ഭാഷയിലുള്ള ചില കരാറുകളില്‍ ഒപ്പിടുവിച്ചെന്നും കുടുംബങ്ങള്‍ പറഞ്ഞിരുന്നു. മനുഷ്യക്കടത്ത് നടത്തുന്ന ഇത്തരം ഏജന്റുമാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ആരംഭിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തുന്ന സംഘത്തെ സിബിഐ. കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
Bring Back Indian citizens who trap in Russia, Indian government says