‘ഞങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചോളൂ’; റഷ്യയുമായുള്ള പോരിനിടെ യുക്രൈനോട് ബ്രിട്ടൻ

കീവ്: റഷ്യൻ മണ്ണിൽ സ്വയം പ്രതിരോധത്തിനായി യുക്രൈന് തങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിക്കാമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യക്കുള്ളിൽ യുക്രൈനെ ബ്രിട്ടൻ തടയില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റഷ്യയുടെ ഭാഗമായ കുര്‍സ്‌ക് മേഖലക്കുള്ളിൽ യുക്രൈൻ സൈനികർ പ്രവർത്തിക്കുന്നതായി പ്രസിഡന്‍റ് വൊളോഡിമിർ സെലെ‍‍ൻസ്കി പറഞ്ഞു.

റഷ്യൻ വ്യോമമേഖലയിൽ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുക്രൈനെ ലക്ഷ്യം വച്ച റഷ്യയുടെ 29 ഡ്രോണുകൾ യുക്രൈൻ വ്യോമസേന തകർത്തെന്നാണ് റിപ്പോർട്ടുകൾ. എയർക്രാഫ്റ്റ് മാതൃകയിലുള്ള 117 ഡ്രോണുകളും 4 മിസൈലുകളും തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. യുക്രൈൻ ആക്രമണം കടുപ്പിച്ചതോടെ കുര്‍സ്‌കിലും ബെല്‍ഗൊരോദിലും നിന്നായി 1.3 ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും വീടുകള്‍ തകര്‍ന്നെന്നും സ്ഥിതി ഗുരുതരമാണെന്നും ബെല്‍ഗൊരോദ് ഗവര്‍ണര്‍ വ്യാചെസ്‌ലാവ് ഗ്ലാഡ്കോവ് പറഞ്ഞു.

britain gave permit to Ukraine for usage of weapons

More Stories from this section

family-dental
witywide