നെതന്യാഹുവിനെ കൈവിട്ട് ബ്രിട്ടനും! ‘രാജ്യത്ത് കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും’

ലണ്ടന്‍: ഇസ്രായേൽ പ്രധാനമന്ത്രിയെ കൈവിട്ട് ബ്രിട്ടനും. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബെഞ്ചമിൻ നെതന്യാഹു ബ്രിട്ടനിലെത്തിയാൽ അറസ്റ്റ് ചെയ്‌തേക്കാമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേയും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ​

ഗാസയിലെ മനുഷ്യര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിച്ച്, നെതന്യാഹുവും ഗാലന്റും യുദ്ധക്കുറ്റം ചെയ്‌തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു. നെതന്യാഹുവിന്റെ പേരില്‍ ഐ.സി.സി. ചീഫ് പ്രോസിക്യൂട്ടര്‍ കരീം നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന്റെ ഇസ്രയേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഹമാസ് നേതാക്കള്‍ക്കെതിരേയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

നേരത്തെയും കാനഡയും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതേസമയം, നെതന്യാഹുവിനെ യു.കെ. പോലീസ് അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിൽ പ്രതികരണത്തിന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് തയ്യാറായില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ രൂപവത്കരണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടി- റോം സ്റ്റാട്യൂട്ടില്‍ 1998 ലാണ് ബ്രിട്ടന്‍ ഒപ്പുവെച്ചത്. മൂന്ന് കൊല്ലത്തിനുശേഷം കരാറിന് ബ്രിട്ടന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയും ചെയ്തു.

Britain may arrest Benjamin Netanyahu if he come to the country, says report

More Stories from this section

family-dental
witywide