ബ്രിട്ടനിലും ഇന്ത്യൻ മോഡൽ കർഷക സമരം, വിറയ്ക്കുമോ സ്റ്റാർമറും ലേബർ പാർട്ടിയും

ലണ്ടന്‍: ബ്രിട്ടനിലും ഇന്ത്യൻ മോഡൽ കർഷക സമരത്തിന് കളമൊരുങ്ങുന്നു. ലേബര്‍ പാര്‍ട്ടിയുടെ വെയ്ല്‍സ് സമ്മേളനത്തിലേക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്ന് കർഷകർ അറിയിച്ചു. ഇന്‍ഹെരിറ്റന്‍സ് നികുതിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഉണ്ടായിരുന്ന ഇളവുകള്‍ എടുത്തു കളഞ്ഞ നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം.

പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പങ്കെടുക്കുന്ന വേദിയിലേക്കാണ് കർഷകരുടെ മാർച്ച്. പുതിയ നയം കാര്‍ഷിക മേഖലയെ തന്നെ തകര്‍ക്കുന്നതാണെന്ന് കര്‍ഷക യൂണിയനുകള്‍ ആരോപിച്ചു. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ സ്ഥിരത കൈവരിക്കാനാണ് നടപടികളെന്നും അവ നടപ്പിലാക്കുമെന്നും സമ്മേളനത്തില്‍ സ്റ്റാര്‍മര്‍ ആവര്‍ത്തിച്ചു. സമ്മേളനം നടക്കുന്ന വേദിക്ക് പുറത്തായി നിരവധി ട്രക്റ്ററുകൾ കർഷകർ പാർക്ക് ചെയ്തു.

‘കര്‍ഷകന്‍ ഇല്ലെങ്കില്‍ ഭക്ഷണമില്ല’ എന്ന പ്ലക്കാര്‍ഡാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇന്‍ഹെരിറ്റന്‍സ് ടാക്‌സില്‍ കൊണ്ടു വന്നിരിക്കുന്ന ഭേദഗതികള്‍ എന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

Britain to witness Indian model farmers protest

More Stories from this section

family-dental
witywide