യുക്രെയിന് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നാറ്റോ ഉച്ചകോടിയില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ തന്റെ കന്നി സാന്നിധ്യമറിയിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. റഷ്യന്‍ അധിനിവേശത്തില്‍ തളര്‍ന്ന യുക്രെയിന് പൂര്‍ണ പിന്തുണയാണ് കെയ്ര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

തന്റെ മുന്‍ഗാമിയായ ഋഷി സുനക്കിന്റെ യുക്രെയ്‌നിന് അനുകൂലമായ നിലപാട് തുടരുന്ന സ്റ്റാര്‍മര്‍, റഷ്യയ്ക്കുള്ളിലെ ആക്രമണങ്ങള്‍ ബ്രിട്ടീഷ് മിസൈലുകള്‍ (സ്റ്റോം ഷാഡോ) വഴി സുഗമമാക്കാമെന്ന് നിര്‍ദ്ദേശിക്കുന്നതില്‍ ഒരു പടി മുന്നോട്ടാണ്.

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ബൈഡന് ഇത് അധിക ഊര്‍ജ്ജമാണ്. വൈറ്റ് ഹൗസില്‍ ബൈഡനും കെയ്ര്‍ സ്റ്റാര്‍മറും കൂടിക്കാഴ്ച നടത്തുകയും യുഎസ്-ബ്രിട്ടീഷ് പ്രത്യേക ബന്ധത്തെ ഇരുനേതാക്കളും പ്രശംസിക്കുകയും ചെയ്തു. യൂറോപ്പുമായി അടുത്ത ബന്ധം തേടുന്നതിന് സ്റ്റാര്‍മറിനെ പ്രശംസിച്ച ബൈഡന്‍, ഇത് മുഴുവന്‍ നാറ്റോ സഖ്യത്തിനും നല്ലതാണെന്നും വ്യക്തമാക്കി.

2010 മുതല്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ നാനൂറിലധികം സീറ്റ് നേടി വലിയ വിജയമാണ് സ്റ്റാര്‍മറിന്റെ ലേബര്‍ പാര്‍ട്ടി കൈവരിച്ചത്.

More Stories from this section

family-dental
witywide