ബിആർഎസ് നേതാവ് കവിതയെ കോടതിയിൽ ഹാജരാക്കി; ‘അറസ്റ്റ് നിയമവിരുദ്ധം, പോരാടും’

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഹൈദരാബാദിലെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളുമായ കെ കവിതയെ ഇന്ന് രാജ്യതലസ്ഥാനത്തെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പോരാടുമെന്നും ബിആർഎസ് നേതാവ് പറഞ്ഞു.

അർദ്ധരാത്രിയോടെ ഡൽഹിയിൽ എത്തിയ ശേഷം കവിതയെ ഇഡിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെവച്ച് വൈദ്യപരിശോധന നടത്തി. കവിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി ഏജൻസി റിമാൻഡിൽ ആവശ്യപ്പെടുന്നു.

അറസ്റ്റ് അധികാരദുർവിനിയോഗമാണെന്ന് കവിതയുടെ സഹോദരനും മുൻ തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു എക്‌സിൽ കുറിച്ചു.
“കഴിഞ്ഞ 10 വർഷമായി ബിജെപി സർക്കാർ രാഷ്ട്രീയ ആവശ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് പതിവായിട്ടുണ്ട്. കവിതയെ ധൃതിപ്പെട്ട് അറസ്റ്റ് ചെയ്തതിന് ഇഡി സുപ്രീം കോടതിയിൽ ഉത്തരം നൽകേണ്ടതുണ്ട്. നീതി വിജയിക്കും, നിയമപരമായി പോരാടുന്നത് തുടരും.”

More Stories from this section

family-dental
witywide