ബിആർഎസ് നേതാവ് കെ.കവിത ജയിലിൽ കുഴഞ്ഞു വീണു; ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹി ഡിഡിയു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജയിലില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്‌ അറസ്റ്റ് ചെയ്തത്. കെ. കവിത, രാഘവ് മകുന്ത, എം എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എഎപിയുടെ വിജയ് നായര്‍ക്ക് 100 കോടി നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2014 മുതൽ 2019 വരെ നിസാമബാദിൽ നിന്നുള്ള ലോക്സഭ അംഗമായ കവിത നിലവിൽ എംഎൽസിയാണ്. ആം ആദ്മി പാർട്ടിയിലെ ഉയർന്ന നേതാക്കളുമായി ചേർന്ന് മദ്യനയത്തിൽ കവിത ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും 100 കോടി കൈക്കൂലി നൽകിയെന്നുമാണ് കേസ്.

More Stories from this section

family-dental
witywide