ഭോപാൽ: തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് എംഎൽഎയായ ഭാര്യയോടൊപ്പം താമസിക്കാനാകില്ലെന്ന് പറഞ്ഞ് ബിഎസ്പി സ്ഥാനാർഥി വീടുവിട്ടിറങ്ങി. മധ്യപ്രദേശിലെ ബാലാഘട്ട് മണ്ഡലത്തിൽ നിന്നുള്ള ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ലോക്‌സഭാ സ്ഥാനാർഥി കങ്കർ മുഞ്ചാരെയാണ് വീട് വിട്ടിറങ്ങി. കോൺഗ്രസ് എംഎൽഎയായ ഭാര്യ അനുഭ മുഞ്ചാരെയോടുള്ള ആശയപരമായ എതിർപ്പാണ് കടുത്ത തീരുമാനത്തിന് പിന്നിലെന്നും വ്യത്യസ്ത ആശയങ്ങളുള്ള രണ്ട് പേർ വോട്ടെടുപ്പ് സമയത്ത് ഒരു വീട്ടിൽ താമസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 19ന് വോട്ടെടുപ്പ് അവസാനിച്ചാൽ മാത്രമേ വീട്ടിലേക്ക് തിരിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇയാൾ വീടുവിട്ടത്. ഡാമിനു സമീപത്തെ മറ്റൊരു വീട്ടിലാണ് ഇപ്പോഴത്തെ താമസം. എന്നാൽ, ഭർത്താവിന്റെ തീരുമാനത്തിൽ ഭാര്യയും എംഎൽഎയുമായ അനുഭ മുഞ്ചാരെ അതൃപ്തി പ്രകടിപ്പിച്ചു.
ഭർത്താവിന്റെ തീരുമാനത്തിൽ മകന് നിരാശയുണ്ട്. വിവാഹിതരായിട്ട് 33 വർഷമായി. ഇതുവരെ പ്രശ്നങ്ങളില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാലാഘട്ടിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്നതിന് പ്രവർത്തിക്കും. ആത്മാർഥതയുള്ള കോൺഗ്രസുകാരിയാണെന്നും എന്നാൽ ഭർത്താവിനെ മോശമായി പറയില്ലെന്നും അനുഭ മുഞ്ചാരെ പറഞ്ഞു.
BSP candidate step out house due to his wife is congress mla